രുചിവൈവിധ്യങ്ങളുമായി കുടുംബശ്രീ പ്രീമിയം കഫേ റസ്റ്റോറന്റ്
1537039
Thursday, March 27, 2025 7:12 AM IST
കാസര്‍ഗോഡ്: കുടുംബശ്രീയുടെ പ്രീമിയം കഫേ റസ്റ്റോറന്റിന് കാസസര്ഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്തിനു സമീപം തുടക്കമായി. എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ ഗീത കൃഷ്ണന്, കെ. ശകുന്തള, എസ്.എന്‍. സരിത, എം. മനു, അംഗങ്ങളായ സി.ജെ. സജിത്, ഷിനോജ് ചാക്കോ, ഗോള്‍ഡന്‍ റഹ്മാന്, സെക്രട്ടറി എസ്. ശ്യാമലക്ഷ്മി, കുടുംബശ്രീ അസി. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഡി. ഹരിദാസ്, വി.വി. രമേശന്, ടി.എം.എ. കരീം, ജി. സുധാകരന്, എം. എസ്. ശബരീഷ്, കിഷോര്‍കുമാര്‍, സി.എം. സൗദ, എസ്. സുനിത, എ. സുമ, റസിയ സലാം, ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് സി.എച്ച്. ഇക്ബാല്‍ എന്നിവർ പ്രസംഗിച്ചു.
15 വനിതകളുടെ നേതൃത്വത്തില്‍ രാവിലെ 7.30 മുതൽ രാത്രി 11 വരെയാണ് കഫേയുടെ പ്രവര്‍ത്തനം. ശീതീകരിച്ച റസ്റ്റോറന്റില്‍ 70 പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. പ്രാദേശികമായ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് കാസര്‍ഗോഡിന്റെ തനതുവിഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സമൃദ്ധമായ മെനുവാണ് ഒരുക്കിയിരിക്കുന്നത്.