പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി
1536498
Wednesday, March 26, 2025 1:07 AM IST
പനത്തടി: തൊഴിലുറപ്പ് കൂലി കുടിശിക ഉടൻ വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബർ ബഡ്ജറ്റും തൊഴിൽ ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻആർഇജി വർക്കേഴ്സ് യൂണിയൻ പനത്തടി ഏരിയാ കമ്മിറ്റി രാജപുരം പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
യൂണിയൻ ജില്ലാ കമ്മിറ്റി അംഗം സി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി. സുകുമാരൻ അധ്യക്ഷത വഹിച്ചു.
രജനി കൃഷ്ണൻ, മധു കോളിയർ, ഇ. ബാലകൃഷ്ണൻ, പി. തമ്പാൻ പാണത്തൂർ എന്നിവർ പ്രസംഗിച്ചു.