വനംമന്ത്രിക്കെതിരേ പ്രതിഷേധവുമായി നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ്
1537043
Thursday, March 27, 2025 7:12 AM IST
കാഞ്ഞങ്ങാട്: വനംമന്ത്രി എ.കെ. ശശീന്ദ്രനും വകുപ്പ് ജീവനക്കാരും നടത്തുന്ന കൊള്ളയ്ക്കെതിരെ സ്വതന്ത്ര അന്വേഷണം നടത്തി കൊള്ളയടിച്ച മുഴുവന്‍ വനസമ്പത്തും തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിനു മുന്നില്‍ ഉപരോധസമരം നടത്തി.
എന്‍സിപി ജില്ലാ പ്രസിഡന്റ് രവി കുളങ്ങര ഉദ്ഘാടനം ചെയ്തു. എ.എ. ബിജു അധ്യക്ഷത വഹിച്ചു. സി.കെ. ഗഫൂര്‍, സുനില്‍കുമാര്‍, എം.വി.കെ. രാജന്, ജോമോന് ജോര്‍ജ്, കെ. ദിനേശന്, കണ്ണന് ചെറുകാനം, മയ്യല് നാരായണന്, പി.പി.കെ. കോരന്, കെ.വി. രമണി, പി. സുഗിത എന്നിവര്‍ പ്രസംഗിച്ചു.