കുഞ്ഞേട്ടന്റെ നൂറാം ജന്മദിനാഘോഷം
1535969
Monday, March 24, 2025 2:01 AM IST
കൊട്ടോടി: ചെറുപുഷ്പ മിഷന്‍ലീഗിന്റെ സ്ഥാപകനേതാവ് കുഞ്ഞേട്ടന് എന്ന പി.സി.ഏബ്രഹാം പല്ലാട്ടുകുന്നേലിന്റെ നൂറാംജന്മദിനാഘോഷം കണ്ണൂര്‍ റീജിയന്റെ അഭിമുഖ്യത്തില്‍ കൊട്ടോടി ശാഖയില്‍ നടത്തി. ശാഖാ പ്രസിഡന്റ് അലക്സാണ്ടര്‍ അധ്യക്ഷതവഹിച്ചു.
ഡയറക്ടര്‍ ഫാ.സനീഷ് കയ്യാലക്കകത്ത്, കോട്ടയം രൂപത വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ അനു, കാരിത്താസ് കണ്ണൂര്‍ റീജണ്‍ പ്രസിഡന്റ് ബിനീത് അടിയായിപ്പള്ളി, ജനറല്‍ ഓര്‍ഗനൈസര്‍ സോനു ചെട്ടിക്കത്തോട്ടം, മുഖ്യാധ്യാപകന്‍ ഫിലിപ്പ് വെട്ടിക്കാട്ടുകുന്നേല്‍ സിസ്റ്റര്‍ ഷാന്റി എന്നിവര്‍ സംസാരിച്ചു. ശാഖ വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ കീര്‍ത്തന പരിപാടിക്ക് നേതൃത്വം നല്കി.