പെയിന്റിംഗ് തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമനിധി അനുവദിക്കണം: ഐഎൻടിയുസി
1535966
Monday, March 24, 2025 2:01 AM IST
ചിറ്റാരിക്കാൽ: പെയിന്റിംഗ് തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമനിധി അനുവദിക്കണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.ജി.ദേവ് ആവശ്യപ്പെട്ടു. ഓൾ കേരള പെയിന്റേഴ്സ് കോൺഗ്രസ് (എകെപിസി) ജില്ലാതല അംഗത്വ വിതരണവും ഐഡി കാർഡ് വിതരണവും തൃക്കരിപ്പൂർ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണയോഗവും ചിറ്റാരിക്കാലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എകെപിസി സംസ്ഥാന പ്രസിഡന്റ് ജോഷി കുരീക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജുകുട്ടി കരിമഠം, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് ജോസ് കുത്തിയതോട്ടിൽ, റീജണൽ പ്രസിഡന്റ് സുരേഷ് കുമാർ, എകെപിസി സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോജി ജോസഫ്, ജോൺസൺ മുണ്ടമറ്റം, എബി പുറയാറ്റിൽ, റിജേഷ് തോമസ്, കബീർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
എകെപിസി ജില്ലാ കോഓർഡിനേറ്ററായി എബി പുറയാറ്റിലിനും തൃക്കരിപ്പൂർ നിയോജക മണ്ഡലം കോഓർഡിനേറ്ററായി റിജേഷ് തോമസിനും ചുമതല നല്കി.