പഠനോപകരണ നിർമാണ ശില്പശാല തുടങ്ങി
1536326
Tuesday, March 25, 2025 7:25 AM IST
ചെറുവത്തൂർ: പ്രീ പ്രൈമറി വിദ്യാലയങ്ങളെ ആകര്‍ഷകമാക്കുന്നതിനുള്ള വര്‍ണക്കൂടാരം പദ്ധതിയുടെ ഭാഗമായി കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഠനോപകരണ നിർമാണ ശില്പശാല തുടങ്ങി. പ്രീ പ്രൈമറി കുട്ടികളുടെ വിവിധ ശേഷികൾ വികസിപ്പിക്കുന്ന തരത്തിലുള്ള പഠനോപകരണങ്ങളാണ് നിർമിക്കുന്നത്.
സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിയിലെ സ്പെഷ്യലിസ്റ്റ് അധ്യാപകർ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. ബ്ലോക്ക് പ്രോജക്ട് കോ-ഓർഡിനേറ്റർ വി.വി.സുബ്രഹ്മണ്യൻ, പ്രിൻസിപ്പൽ ഡോ.ടി.ഗീത, മുഖ്യാധ്യാപകൻ കെ.കൃഷ്ണൻ, പിടിഎ പ്രസിഡന്റ് എം.കെ.വി.രാജേഷ്, ടി.വി.ബീന, എം.പുഷ്പലത എന്നിവർ പ്രസംഗിച്ചു.
പരിശീലനത്തിന് പി.രാജഗോപാലൻ, യു.സതീശൻ എന്നിവർ നേതൃത്വം നല്കി.