വദനാരോഗ്യദിനാചരണം നടത്തി
1534977
Friday, March 21, 2025 2:01 AM IST
എണ്ണപ്പാറ: ജില്ലാ മെഡിക്കല്‍ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന ലോക വദനാരോഗ്യദിനാചരണം എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ രജനി കൃഷ്ണന്, സ്ഥിരംസമിതി അധ്യക്ഷ എന്‍.എസ്.ജയശ്രീ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരന്‍, വാര്‍ഡ് മെംബര്‍ പി.അനില്‍കുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സന്തോഷ്, പൂടങ്കല്ല് താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.സുകു, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്യാംമോഹന്, ഡെന്റല്‍ സര്ജന് ഡോ.പി.അയന, ഡെപ്യൂട്ടി ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കൃഷ്ണദാസ്, ടിഇഒ സലിം താഴെകോറോത്ത് എന്നിവര്‍ സംസാരിച്ചു.
ഡെന്റല്‍ സര്ജന് ഡോ.കെ.വി.സ്മിത ക്ലാസ് നയിച്ചു. ജില്ല എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ.ജിഷ നന്ദിയും പറഞ്ഞു.