കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് സബ്ഡിപ്പോ വാര്‍ഷികാഘോഷം
1535968
Monday, March 24, 2025 2:01 AM IST
കാഞ്ഞങ്ങാട്: കെഎസ്ആര്‍ടിസി കാഞ്ഞങ്ങാട് സബ്ഡിപ്പോയുടെ 12-ാം വാര്‍ഷികാഘോഷം ഇ.ചന്ദ്രശേഖരന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത അധ്യക്ഷതവഹിച്ചു. നോര്‍ത്ത് സോണ്‍ ഓഫീസര്‍ വി.മനോജ് കുമാര മുഖ്യാതിഥിയായി.
വാര്‍ഡ് കൗണ്‍സിലര്‍ കെ.ലത, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ.ടി.പി.മുരളീധരന്, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ കെ. പ്രിയേഷ്കുമാര്‍, അസി. ഡിപ്പോ എന്‍ജിനിയര്‍ വി.എച്ച്.ദാമോദരന്‍, കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ കെ.എ.കൃഷ്ണന്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ പി.തമ്പാന്, വിവിധ ട്രേഡ് യൂണിയന് പ്രതിനിധികളായ എം.സന്തോഷ്, പി.ശ്രീനിവാസ്, എം.ജയകുമാര്‍, സി.വി.ബാബുരാജ് എന്നിവര്‍ സംസാരിച്ചു.
അസി.ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ആല്വിന് ടി.സേവ്യര്‍ സ്വാഗതവും സൂപ്രണ്ട് കെ.സരിത നന്ദിയും പറഞ്ഞു.