ജില്ലയുടെ സമഗ്രവികസനം യാഥാര്‍ഥ്യമാക്കണം:സിപിഎം
1535815
Sunday, March 23, 2025 7:43 AM IST
കാസര്‍ഗോഡ്: സിപിഎം ജില്ലാ സമ്മേളനം അംഗീകരിച്ച ജില്ലയിലെ വികസന പ്രശ്നങ്ങള്‍ സംബന്ധിച്ച നിവേദനം പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.രാജഗോപാലന്‍ എംഎല്‍എ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ക്കും നല്കി.
കാഞ്ഞങ്ങാട്-കാണിയൂര്‍ പാത യാഥാര്‍ഥ്യമാക്കല്‍, വ്യാവസായിക പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പദ്ധതികള്‍, വിനോദസഞ്ചാര മേഖല ശക്തിപ്പെടുത്തല്‍, ഉന്നതവിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍, റെയില്‍വേ പിന്നോക്കാവസ്ഥ, വൈദ്യുതി വികസനം ത്വരിതപ്പെടുത്തല്‍, ആരോഗ്യ മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍, ജില്ലയുടെ സമഗ്ര കായിക വികസനം, കാസര്‍ഗോഡ് - കാഞ്ഞങ്ങാട് റോഡിന്റെ അറ്റകുറ്റപ്പണി, മറാഠിവിഭാഗം സ്ത്രീകള്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് നല്കല്, ജില്ലയില്‍ രൂക്ഷമായ വന്യമൃഗശല്യം നടപടി, കാര്ഷികോത്പാദനാധിഷ്ഠിത വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രമേയങ്ങളാണ് നിവേദനങ്ങള്‍ ആയി മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും നല്‍കിയത്.