നീലേശ്വരം റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
1535823
Sunday, March 23, 2025 7:43 AM IST
നീലേശ്വരം: ബംഗളൂരുവിൽനിന്നും ട്രെയിനിൽ കൊണ്ടുവന്ന 19 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പടന്നക്കാട് സ്വദേശി വിഷ്ണു(28) വിനെയാണ് എസ്ഐമാരായ അരുൺ മോഹൻ, കെ.വി.രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയത്.
കെഎസ്ആർ ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്കുള്ള ട്രെയിനിൽ എംഡിഎംഎ എത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധനയ്ക്കെത്തിയത്. പിടിയിലായ വിഷ്ണു നേരത്തേയും മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നു.