നേതൃപരിശീലനക്ലാസും അനുസ്മരണവും
1534970
Friday, March 21, 2025 2:01 AM IST
കാഞ്ഞങ്ങാട്: ഓള് കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷന് ജില്ലാ നേതൃപരിശീലന ക്ലാസും സ്ഥാപക പ്രസിഡന്റ് ജോസഫ് ചെറിയാന് അനുസ്മരണവും ഹൊസ്ദുര്‍ഗ് സഹകരണബാങ്ക് ഹാളില്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.സി. ജോണ്സണ് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സുഗുണന് ഇരിയ അധ്യക്ഷതവഹിച്ചു.
ഡോ.പി.സന്തോഷ് ക്ലാസ് നയിച്ചു. സജീഷ് മണി, ഹരീഷ് പാലക്കുന്ന്, പ്രശാന്ത് തൈക്കടപ്പുറം, അനൂപ് ചന്തേര, വി.വി.വേണു, എന്‍.കെ.പ്രജിത്, കെ.സുധീര്‍, ബി.എ.ഷെരീഫ്, രമ്യ രാജീവന് എന്നിവര്‍ സംസാരിച്ചു. വി.എന്‍.രാജേന്ദ്രന് സ്വാഗതവും രാജീവന് രാജപുരം നന്ദിയും പറഞ്ഞു.