പോസ്റ്റർ രചനാമത്സരം നടത്തി
1535964
Monday, March 24, 2025 2:01 AM IST
വെള്ളരിക്കുണ്ട്: ലോക ജലദിനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫൊറോന പാരിഷ് ഹാളിൽ വിദ്യാർഥികൾക്കായി ജലം അമൂല്യമാണ് എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചനാമത്സരം നടത്തി. ജൂണിയർ വിഭാഗത്തിൽ മാനുവൽ കുന്നപ്പള്ളി, തോമസ് പുത്തൻ പുരക്കൽ, നീഹാര മേരി ഷൈബി എന്നിവരും സീനിയർ വിഭാഗത്തിൽ ജിയോ ടോമി പഞ്ഞിക്കുന്നേൽ, ഇമ്മാനുവേൽ വടക്കേമുറിയിൽ, ഐറിൻ അലക്സ് കാരിക്കാത്തടത്തിൽ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായി.
ടിഎസ്എസ്എസ് മേഖല ഡയറക്ടർ റവ.ഡോ. ജോൺസൺ അന്ത്യാംകുളം, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ അനിത, പ്രസിഡന്റ് മനു മണക്കാട്ട്, ടെസി പാറത്താനം എന്നിവർ നേതൃത്വം നൽകി.