അഖില കേരള വടംവലി മത്സരത്തിന്റെ സമ്മാന കൂപ്പൺ വിതരണം തുടങ്ങി
1535817
Sunday, March 23, 2025 7:43 AM IST
മാലോം: കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി കെ എസ് യു മാലോത്ത് കസബ പൂർവവിദ്യാർഥി കൂട്ടായ്മ മലയോരത്തെ കായിക പ്രേമികളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഖില കേരള വടംവലി മത്സരത്തിന്റെ സമ്മാന കൂപ്പൺ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു.സ്കറിയ കാഞ്ഞമല ആദ്യ കൂപ്പൺ ഏറ്റുവാങ്ങി.
മാലോം സെന്റ് ജോർജ് ഫോറോന വികാരി ഫാ. ജോസഫ് തൈക്കുന്നുoപുറം, പഞ്ചായത്ത് അംഗങ്ങളായ പി.സി. രഘുനാഥൻ, ബിൻസി ജെയിൻ, മോൻസി ജോയ്, ജെസി ടോമി, വടംവലി മത്സരത്തിന്റെ സംഘാടക സമിതി ചെയർമാൻ ഗിരീഷ് വട്ടക്കാട്ട്, മീനാക്ഷി ബാലകൃഷ്ണൻ, ജയിംസ് പന്തമ്മാക്കൽ, ഹരീഷ് പി. നായർ, ടി.പി. തമ്പാൻ, ജോയ് പേണ്ടാനത്ത്, എൻ.ഡി. വിൻസെന്റ്, വി.ജെ. ആൻഡ്രൂസ്, ടി.കെ. എവുജിൻ, സാനി ജോസഫ്, ജോബി കാര്യാവിൽ, വി.വി. രാഘവൻ, പി.ജി. വിനോദ് കുമാർ, സി.കെ. വിനീത്, വിഷ്ണു പ്രസാദ്, വിൻസെന്റ് കുന്നോല, മാർട്ടിൻ ജോർജ് ഓളോമന, ബിജു ചുണ്ടക്കാട്ട്, പി.ജെ. ജോമേഷ്, ഷിൽജോ കറുമണ്ണിൽ, ഫ്രാൻസിസ് കുഴുപ്പള്ളിൽ എന്നിവർ സംബന്ധിച്ചു.