മാനടുക്കം അയ്യപ്പക്ഷേത്രം ധ്വജപ്രതിഷ്ഠ ആഘോഷം നാളെ മുതല്‍
1536328
Tuesday, March 25, 2025 7:25 AM IST
കാസര്‍ഗോഡ്: 16 ദിവസം നീണ്ടുനില്‍ക്കുന്ന മാനടുക്കം അയ്യപ്പക്ഷേത്രം ധ്വജപ്രതിഷ്ഠ ആഘോഷത്തിന് നാളെ തുടക്കമാകും. നാളെ രാവിലെ നട തുറന്ന് ഗണപതിഹോമത്തോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് കലവറ ഘോഷയാത്ര. വിവിധ ദിവസങ്ങളിലായി നടക്കുന്ന സാംസ്കാരിക ആധ്യാത്മിക ചടങ്ങുകളില്‍ മാര്‍ച്ച് 28ന് ഗുരുസ്വാമിമാരെ ആദരിക്കല്‍ ചടങ്ങ് കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് ഉദ്ഘാടനം ചെയ്യും.
ഏപ്രില്‍ ഒന്നിന് നടക്കുന്ന ബാലസംഗമം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ മൂന്നിന് നടക്കുന്ന മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍ ചടങ്ങ് കുറ്റിക്കോല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭനകുമാരി ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ നാലിന് നടക്കുന്ന സാംസ്കാരികസദസ് എടനീര്‍മഠാധിപതി സച്ചിദാനന്ദ ഭാരതി സ്വാമി ഉദ്ഘാടനം ചെയ്യും. ഡോ.ഖാദര്‍ മാങ്ങാട് മുഖ്യപ്രഭാഷകനായിരിക്കും. ഫാ. ക്രിസ് കടക്കുഴിയില്‍, അബ്ദുല്‍ ഖാദര്‍ അംജതി എന്നിവര്‍ സംബന്ധിക്കും.
ഏപ്രില്‍ ഏഴിന് നടക്കുന്ന പ്രഭാഷണ സദസ്സ് കരിക്കെ പഞ്ചായത്ത് പ്രസിഡന്റ് കാട്ടൂര്‍ ബാലചന്ദ്രന് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ആര്.മോഹന്‍കുമാര്‍, പി.ശശിധരന്, എം.നാരായണന് നായര്‍, എ.സി.അശോക് കുമാര്‍, കെ.നാരായണന് നായര്‍, എ.കെ.രാധാകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.