കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
1535822
Sunday, March 23, 2025 7:43 AM IST
ചെറുവത്തൂർ: മടക്കരയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ കൈയാങ്കളി നടക്കുന്നതായി വിവരമറിഞ്ഞെത്തിയ പോലീസ് സംഘം മുക്കാൽ കിലോയോളം കഞ്ചാവുമായി ഒഡിഷ സ്വദേശിയെ പിടികൂടി. ഒഡിഷയിലെ കേന്ദ്രപ്പാറ സ്വദേശി പത്മലോചൻ ഗിരി (42) യാണ് പിടിയിലായത്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. മടക്കര പാലത്തിനു സമീപത്തുവച്ചാണ് ഇതരസംസ്ഥാന തൊഴിലാളികൾ ചേരിതിരിഞ്ഞ് കൈയാങ്കളി നടത്തിയത്. പോലീസിനെ കണ്ടപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പത്മലോചനെ പിടികൂടിയത്. ചന്തേര എസ്ഐ കെ.പി.സതീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.