യൂത്ത് കോൺഗ്രസ് കുടിവെള്ള വിതരണം
1535813
Sunday, March 23, 2025 7:43 AM IST
കാലിച്ചാനടുക്കം: യൂത്ത് കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന തെളിനീർ കുമ്പിൾ കുടിവെള്ള വിതരണത്തിന്റെ കോടോം ബേളൂർ പഞ്ചായത്ത് തല ഉദ്ഘാടനം കാലിച്ചാനടുക്കം യൂണിറ്റിൽ നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിൻ ഉപ്പിലിക്കൈ നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് രാജേഷ് പാണാംകോട് അധ്യക്ഷത വഹിച്ചു.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ബാലകൃഷ്ണൻ മാണിയൂർ, പഞ്ചായത്തംഗം അഡ്വ ഷീജ, രാഹുൽ നർക്കല, ജിബിൻ ജയിംസ്, കെ.കെ. യൂസഫ്, ചന്ദ്രൻ അടുക്കം, ബേബി പുതുപ്പറമ്പിൽ, മുകുന്ദൻ മൂപ്പിൽ, കെ.കെ. രാജൻ, ആശിഷ്മോൻ, മനു മൂപ്പിൽ, അഖിൽ നർക്കല, ടിനു ചുള്ളി എന്നിവർ പ്രസംഗിച്ചു.