നവീകരിച്ച എംസിഎഫ് ഉദ്ഘാടനം ചെയ്തു
1536492
Wednesday, March 26, 2025 1:07 AM IST
കടുമേനി: ഈസ്റ്റ് എളേരി പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കടുമേനിയിലെ എംസിഎഫ് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ഹരിത കർമസേന ശേഖരിക്കുന്ന അജൈവവസ്തുക്കൾ സംഭരിക്കുന്നതിനും തരംതിരിക്കുന്നതിനും വേണ്ടിയാണ് എംസിഎഫ് നിർമിച്ചത്.
ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മേഴ്സി മാണി, കെ.കെ. മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ സിന്ധു ടോമി, തേജസ് ഷിന്റോ, സോണിയ വേലായുധൻ, ഷേർലി ചീങ്കല്ലേൽ, വി.ബി. ബാലചന്ദ്രൻ, സെക്രട്ടറി എസ്.എൻ. പ്രമോദ്കുമാർ, വിഇഒ അരുൺ എന്നിവർ പ്രസംഗിച്ചു.