ക്ഷയരോഗ ദിനാചരണവും അവാര്‍ഡ് വിതരണവും
1536490
Wednesday, March 26, 2025 1:07 AM IST
പരപ്പ: ദേശീയ ക്ഷയരോഗ നിവാരണ പരിപാടി ക്ഷയരോഗമുക്ത പഞ്ചായത്ത് അവാര്‍ഡ് വിതരണവും ലോക ക്ഷയരോഗദിനാചരണവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് മുഖ്യപ്രഭാഷണം നടത്തി.
ബെള്ളൂര്‍ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് എം. ശ്രീധര, ചെറുവത്തൂര്‍ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് സി.വി. പ്രമീള, കയ്യൂര്‍-ചീമേനി പഞ്ചായത്തിനുവേണ്ടി വൈസ് പ്രസിഡന്റ് എം. ശാന്ത, വലിയപറമ്പ് പഞ്ചായത്തിനുവേണ്ടി വൈസ് പ്രസിഡന്റ് പി. ശ്യാമള, പനത്തടി പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാര്‍ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് ടി.കെ. നാരായണന്, ബളാല്‍ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് രാജു കട്ടക്കയം, കുറ്റിക്കോല്‍ പഞ്ചായത്തിനുവേണ്ടി പ്രസിഡന്റ് മുരളി പയ്യങ്ങാനം, മടിക്കൈ പഞ്ചായത്തിനുവേണ്ടി വൈസ് പ്രസിഡന്റ് വി. പ്രകാശന്, ബേഡഡുക്ക പഞ്ചായത്തിനുവേണ്ടി ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വാസന്തി എന്നിവരുടെ നേതൃത്വത്തില്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.
ആയുഷ് വകുപ്പ് പ്രതിനിധി ഡോ. ഉഷ, ഡപ്യൂട്ടി ഡിഎംഒ ഡോ. സന്തോഷ് കപ്പച്ചേരി, കാസര്‍ഗോഡ് ടിബി യൂണിറ്റ് എംഒടിഇ ഡോ. പി. നാരായണ പ്രദീപ, പനത്തടി ടിബി യൂണിറ്റ് എം ഒടിഇ ഡോ. പ്രവീണ്‍ എസ്. ബാബു എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ടിബി ഓഫീസര്‍ ഡോ. ആരതി രഞ്ജിത് സ്വാഗതവും ജില്ലാ എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ നന്ദിയും പറഞ്ഞു.