ശ്രവണസഹായികളും ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു
1535821
Sunday, March 23, 2025 7:43 AM IST
രാജപുരം: കള്ളാർ പഞ്ചായത്ത് വാർഷികപദ്ധതിയുടെ ഭാഗമായി ശ്രവണസഹായികളും ക്ഷയരോഗികൾക്ക് ഭക്ഷ്യ കിറ്റുകളും വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ കെ.ഗോപി, പി.ഗീത, വാർഡ് മെംബർ വി.സബിത, പൂടംകല്ല് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. വി.കെ. ഷിൻസി, ഹെൽത്ത് ഇൻസ്പെക്ടർ എം.ആർ. വിനു എന്നിവർ സംബന്ധിച്ചു.