കാട്ടുതീ ബോധവത്കരണ സെമിനാർ നടത്തി
1536327
Tuesday, March 25, 2025 7:25 AM IST
മുന്നാട്: വനംവകുപ്പ് സാമൂഹ്യ വനവത്കരണ വിഭാഗം മുന്നാട് പീപ്പിൾസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ കാട്ടുതീ ബോധവത്കരണ സെമിനാർ നടത്തി. ബേഡഡുക്ക പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വരദരാജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി.സത്യൻ അധ്യക്ഷത വഹിച്ചു. കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ - ഇടപെടലുകളും സാധ്യതകളും എന്ന വിഷയത്തിൽ കെ.എം.അനൂപ് ക്ലാസെടുത്തു.
കോളജ് പ്രിൻസിപ്പൽ ഡോ.സി.കെ.ലൂക്കോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എം.ടി.ബിജുമോൻ, ടി.ശ്രീലത സുരേഷ് പയ്യങ്ങാനം, ഇ.കെ.രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ.ബാലകൃഷ്ണൻ, കെ.ആർ.വിജയനാഥ്, എം.സുന്ദരൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.ജെ.അഞ്ജു, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി എം.അഭിജിത്ത് എന്നിവർ പ്രസംഗിച്ചു.