കുടിനീരുമായി യൂത്ത് കോണ്‍ഗ്രസ്
1534972
Friday, March 21, 2025 2:01 AM IST
മാലോം: യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂണിറ്റ് കേന്ദ്രങ്ങളില്‍ നടത്തുന്ന കുടിവെള്ള വിതരണത്തിന്റെ നിയജ മണ്ഡലംതല ഉദ്ഘാടനം മാലോത്ത് ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം നിര്‍വഹിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ മുഴുവന്‍ യൂണിറ്റുകളിലും കുടിവെള്ള വിതരണം ചെയ്യുന്നതിനായി യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെളിനീര് കുമ്പിള് എന്നപേരില്‍ പരിപാടിയുമായി മുന്നോട്ട് പോകുന്നത്.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ അധ്യക്ഷതവഹിച്ചു. എന്‍.ജെ.മാത്യു, മോന്‍സി ജോയ്, സിബിച്ചന് പുളിങ്കാല, മാര്ട്ടിന് ജോര്‍ജ്, രജിത രാജന്, രഞ്ജിത് അരിങ്കല്ല്, ജിബിന്‍ ജയിംസ്, അജിത് പൂടങ്കല്ല്, ലിബിന് ആലപ്പാട്ട് എന്നിവര്‍ സംസാരിച്ചു.