പനത്തടി പഞ്ചായത്ത് ബജറ്റ്: കാർഷിക, സേവന, ഉത്പാദനമേഖലകൾക്ക് ഊന്നൽ
1534975
Friday, March 21, 2025 2:01 AM IST
രാജപുരം: കാർഷിക, സേവന, ഉത്പാദനമേഖലകൾക്ക് പ്രാധാന്യം നൽകി പനത്തടി പഞ്ചായത്ത് ബജറ്റ്. 40,84,19,077 രൂപ വരവും 40,57,01,450 രൂപ ചെലവും 27, 17,627 രൂപ മിച്ചവും വരുന്ന ബജറ്റാണ് വൈസ്പ്രസിഡന്റ് പി.എം.കുര്യാക്കോസ് അവതരിപ്പിച്ചത്.ദാരിദ്ര്യലഘൂകരണം ലക്ഷ്യമിട്ട് ഒൻപത് കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ലൈഫ് ഭവനപദ്ധതിക്ക് മറ്റ് സർക്കാർ സഹായമടക്കം 9.5 കോടി രൂപയാണ് വകയിരു ത്തിയിരിക്കുന്നത്. കാർഷിക മേഖലയുടെ വികസനത്തിനായി 43.32 ലക്ഷം രൂപയും നിക്കി വെച്ചിട്ടുണ്ട്.
പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായുള്ള റോഡ് നവീകരണത്തിന് 2.06 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. വയോജനക്ഷേമം, ശിശു-വനിതാക്ഷേമം, വിദ്യാഭ്യാസം, റോഡ് ഇതര ആസ്തി സംരക്ഷണം തുടങ്ങിയമേഖലകൾക്കും തുക വകയിരുത്തിയിട്ടുണ്ട്.