കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്
1535816
Sunday, March 23, 2025 7:43 AM IST
കാഞ്ഞങ്ങാട്: ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൻസൂർ സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥിനി ചൈതന്യ മരിച്ച സാഹചര്യത്തിൽ ആശുപത്രി മാനേജ്മെന്റിനും വാർഡനും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ ആവശ്യപ്പെട്ടു.
വാർഡന്റെ ശാരീരികവും മാനസികവുമായ പീഡനത്തിൽ മനംനൊന്താണ് ചൈതന്യ ജീവനൊടുക്കിയത്. പരാതി ഉണ്ടായിട്ടും മാനേജ്മെന്റ് വാർഡനെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
കുട്ടികൾക്ക് വീട്ടിലേക്ക് വിളിച്ച് രക്ഷിതാക്കളോട് ഫോണിൽ സംസാരിക്കാൻ പോലും അനുവദിക്കാത്തതുപോലുള്ള പ്രാകൃത നടപടികളാണ് ആശുപത്രി മാനേജ്മെന്റും ജീവനക്കാരും സ്വീകരിച്ചതെന്ന് കാർത്തികേയൻ പറഞ്ഞു.