റോഡിൽ ജില്ലി: പ്രതിഷേധവുമായി നാട്ടുകാർ
1536322
Tuesday, March 25, 2025 7:25 AM IST
പൊയിനാച്ചി: ദേശീയപാത നിർമാണക്കമ്പനിയുടെ ടാർ മിക് സിംഗ് പ്ലാന്റിലേക്ക് പോകുന്ന ടിപ്പർ ലോറികളിൽ നിന്നും പാതയിലുടനീളം അലക്ഷ്യമായി ജില്ലി വിതറുന്നതിനെതിരെ പൊയിനാച്ചിയിൽ നാട്ടുകാരുടെ പ്രതിഷേധം. ജില്ലിയും ജില്ലിപ്പൊടിയുമൊക്കെ കൊണ്ടുപോകുമ്പോൾ ലോഡിനു മുകളിൽ ടാർപോളിൻ ഷീറ്റിട്ട് മൂടണമെന്നാണ് നിയമമെങ്കിലും അത് പാലിക്കാതെയാണ് നിർമ്മാണക്കമ്പനിയുടെ ലോറികൾ ഓടുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മിക്കപ്പോഴും ഓവർലോഡുമാണ്. ഇങ്ങനെയാണ് പാതയിലുടനീളം ജില്ലി ചിതറി വീഴുന്നത്. ഇത് റോഡിലൂടെ പോകുന്ന ഇരുചക്രവാഹന യാത്രക്കാരുടെ മുകളിലേക്ക് വീഴുകയും വാഹനങ്ങൾ ജില്ലിക്കു മുകളിൽ കയറി തെന്നിവീഴുകയുമൊക്കെ ചെയ്യുന്നുണ്ട്.
നാട്ടുകാർ ടിപ്പറുകൾ തടഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന് ഞായറാഴ്ച നിർമാണക്കമ്പനിയുടെ തൊഴിലാളികളെത്തി ടൗണിലെ റോഡിൽ ചിതറിക്കിടന്ന ജില്ലിക്കഷണങ്ങൾ നീക്കി.