രാജപുരം ബൈബിൾ കൺവൻഷൻ : പന്തലിന്റെ കാൽനാട്ടുകർമം നടത്തി
1535811
Sunday, March 23, 2025 7:43 AM IST
രാജപുരം: രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തിൽ അടുത്ത മാസം മൂന്നുമുതൽ നാല് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന 14-ാമത് രാജപുരം ബൈബിൾ കൺവെൻഷനുവേണ്ടിയുള്ള പന്തലിന്റെ കാൽനാട്ടുകർമം കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരി നിർവഹിച്ചു.
രാജപുരം പൊറോനാ വികാരി ഫാ. ജോസ് അരീച്ചിറ അധ്യക്ഷനായി. ഫാ. ജോർജ് കുടുന്തയിൽ, ഫാ. റോജി മുകളേൽ, ഫാ. ജോസ് തറപ്പുതൊട്ടിയിൽ, ഫാ. ബിജു മാളിയേക്കൽ, ഫാ. ജോയൽ മുകളേൽ, തോമസ് പടിഞ്ഞാറ്റുമ്യാലിൽ, സജി മുളവനാൽ എന്നിവർ സംബന്ധിച്ചു.
കൺവെൻഷൻ വേദിയിലേക്ക് കുരിശിന്റെ വഴിയും ജെറീക്കോ പ്രാർഥനയും നടത്തി. പോട്ട ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനയും സംഘവുമാണ് കൺവെൻഷൻ നയിക്കുന്നത്.