സഹജീവനം സ്നേഹഗ്രാമത്തിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും
1535819
Sunday, March 23, 2025 7:43 AM IST
കാസർഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി സാമൂഹ്യനീതി വകുപ്പ് ആവിഷ്കരിച്ച സഹജീവനം സ്നേഹഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കാന്‍ മന്ത്രി ഡോ. ആര്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. അഞ്ച് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സ്പീച്ച് തെറാപ്പിക്ക് വേണ്ടിയുള്ള ആധുനിക സൗകര്യങ്ങള്‍, ലാബുകള്‍, 50 ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുന്ന ഒരു കെയര്‍ ഹോം, ഐ ലീഡ് പദ്ധതിയുമായി ചേര്‍ന്നുകൊണ്ട് ഭിന്നശേഷിക്കാര്‍ക്കു വേണ്ടി ഒരു തൊഴിൽ പരിശീലന കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുക.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസർ ആര്യ പി. രാജ്, സഹജീവനം സ്നേഹഗ്രാമം മാനേജര്‍ പി. സുരേശന് എന്നിവരും പദ്ധതി നടത്തിപ്പുകാരായ ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധികളും പങ്കെടുത്തു.