യുഡിഎഫ് രാപ്പകല്‍ സമരം ഏപ്രില്‍ നാലിന്
1534648
Thursday, March 20, 2025 2:15 AM IST
കാഞ്ഞങ്ങാട് : പഞ്ചായത്തിരാജ് സംവിധാനം തകിടം മറിച്ച് പഞ്ചായത്തുകള്‍ക്ക് ഫണ്ടുകള്‍ വെട്ടി കുറച്ച് ശ്വാസംമുട്ടിച്ച് വികസന ക്ഷേമ പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിക്ഷേധിച്ച് യുഡിഎഫ് പഞ്ചായത്ത് / മുന്‍സിപ്പല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഏപ്രില്‍ നാലിന് പഞ്ചായത്ത് / മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്തും.
മലയോര മേഖലയിലെ വന്യജീവി ആക്രമണത്തിലൂടെ തുടര്‍ന്നു കൊണ്ടിരിക്കുന്ന മരണങ്ങള്‍ക്കും കര്‍ഷകര്‍ക്ക് കാര്‍ഷിക ഇടങ്ങളില്‍ കൃഷിക്കും ടാപ്പിംഗിനും മറ്റും പോകാന്‍ കഴിയാത്ത സാഹചര്യത്തിനും മുന്നില്‍ നിസംഗത പാലിച്ച് കേന്ദ്ര- കേരള സര്‍ക്കാര്‍ പരസ്പരം പഴിചാരി കര്‍ഷക ദ്രോഹത്തിന് കൂട്ടുനില്‍ക്കുന്നതിനെതിരെ ഏപ്രില്‍ 10 ന് വെള്ളരിക്കുണ്ട് തലൂക്ക് ഫീസിലേക്ക് മാര്‍ച്ച് നടത്താനും യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മറ്റി തിരുമാനിച്ചു.
നിയോജക മണ്ഡലം യോഗം ജില്ലാ യുഡിഎഫ് ചെയര്മാന് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം ചെയര്മാന് പ്രിന്‍സ് ജോസഫ് അധ്യക്ഷതവഹിച്ചു. ജില്ലാ കണ്‍വീനര്‍ എ.ഗോവിന്ദന് നായര്‍, ഹക്കീം കുന്നില്‍, ജെറ്റോ ജോസഫ്, വി.കമ്മാരന്, പി.വി.സുരേഷ്, ഹരീഷ് പി.നായര്‍, ടി.കെ.നാരായണന്, അബ്ദുള്‍ റഹ്മാന്, എന്‍.എ.ഖാലിദ്, കെ.മുഹമ്മദ്കുഞ്ഞി, എം.പി.ജാഫര്‍ സി.വി.തമ്പാന്, ഗംഗാധരന്, ബഷീര്‍ ആറങ്ങാടി, റഹ്മത്തുള്ള, ഉമേശന് വേളൂര്‍, മധുസൂദനന് ബാലൂര്‍ എന്നിവര്‍ സംസാരിച്ചു. ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതവും കണ്‍വിനര്‍ സി.വി.ഭാവനന്‍ നന്ദിയും പറഞ്ഞു.