ഈസ്റ്റ് എളേരി പഞ്ചായത്തിൽ സമ്പൂർണ ഹരിത ഗ്രന്ഥാലയ പ്രഖ്യാപനം നടത്തി
1534641
Thursday, March 20, 2025 2:15 AM IST
കമ്പല്ലൂർ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ എല്ലാ ഗ്രന്ഥശാലകളും ഹരിത ഗ്രന്ഥാലയങ്ങളായി മാറിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം കൊല്ലാട ഇഎംഎസ് പഠനകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിച്ചു. ഇതോടൊപ്പം കൊല്ലാടയെ സമ്പൂർണ ശുചിത്വ ടൗണായും പ്രഖ്യാപിച്ചു. വാർഡ് മെംബർ പി.വി. സതീദേവി അധ്യക്ഷയായി.
ഗ്രന്ഥശാലകൾക്കുള്ള ഹരിത സർട്ടിഫിക്കറ്റുകൾ പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. ബ്ലോക്ക് റിസോഴ്സ് പേഴ്സൺ കെ.കെ. രാഘവൻ പദ്ധതി വിശദീകരിച്ചു. ഹരിത കർമസേന അംഗങ്ങൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ ഉപഹാരം നല്കി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.ഗോവിന്ദൻ, ഗ്രന്ഥശാല പ്രസിഡന്റ് എൻ.വി.ശിവദാസ്, കെ.ദാമോദരൻ, പി.ഡി.വിനോദ്, കെ.വി.രവി എന്നിവർ പ്രസംഗിച്ചു.