റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തു
1534645
Thursday, March 20, 2025 2:15 AM IST
കാഞ്ഞങ്ങാട്: നഗരസഭാ പരിധിയിലെ വീടുകളില്‍ ജൈവ മാലിന്യസംസ്കാരണത്തിനായി റിംഗ് കമ്പോസ്റ്റ് വിതരണം ചെയ്തു . മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി 2024 -25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലാ വീടുകളിലും കടകളിലും രണ്ടുവീത റിംഗ്കമ്പോസ്റ്റ് ആണ് വിതരണം ചെയതത്.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത ഉദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.വി.സരസ്വതി അധ്യക്ഷതവഹിച്ചു. കെ.അനീശന്‍, ടി.കെ.രവി, ആനന്ദന്, മനോഹരന് എന്നിവര്‍ സംസാരിച്ചു. കെ.രവീന്ദ്രന് സ്വാഗതവും ഷൈന്‍ പി.ജോസ് നന്ദിയും പറഞ്ഞു.