കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജാ​സ്മി​ന്‍ ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തെ​രു​വ​ത്ത് മെ​മ്മോ​യി​ര്‍​സ് അ​ഖി​ലേ​ന്ത്യ ടി-20 ​ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റ് ഏ​പ്രി​ല്‍ ര​ണ്ടാം വാ​രം കാ​സ​ര്‍​ഗോ​ഡ് മാ​ന്യ കെ​സി​എ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. 2024-25 ര​ഞ്ജി സീ​സ​ണി​ല്‍ കേ​ര​ള​ത്തി​നു വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടി​യ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​നാ​ണ് ടൂ​ര്‍​ണ​മെ​ന്‍റ് ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍.

കേ​ര​ള, ക​ര്‍​ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്രാ​പ്ര​ദേ​ശ് കൂ​ടാ​തെ ഇ​ന്ത്യ​യി​ലെ മു​ന്‍​നി​ര താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന 32 മി​ക​ച്ച ടീ​മു​ക​ള്‍ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ഒ​രു ദി​വ​സം ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ വീ​തം 16 ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന ടൂ​ര്‍​ണ​മെ​ന്‍റ് ആ​ണി​ത്.

ചാ​മ്പ്യ​ന്‍​സ്, റ​ണ്ണേ​ഴ്അ​പ്പ് ടീ​മു​ക​ള്‍​ക്ക് ട്രോ​ഫി​ക്ക് പു​റ​മെ ര​ണ്ടു​ല​ക്ഷം, ഒ​രു ല​ക്ഷം എ​ന്നീ ക്യാ​ഷ് പ്രൈ​സും എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും പ്ലെ​യ​ര്‍ ഓ​ഫ് ദി ​മാ​ച്ച് അ​വാ​ര്‍​ഡു​ക​ള്‍​ക്ക് 2500 രൂ​പ കാ​ഷ് പ്രൈ​സും കൂ​ടാ​തെ പ്ലെ​യ​ര്‍ ഓ​ഫ് ദി ​ടൂ​ര്‍​ണ​മെ​ന്‍റ്, മി​ക​ച്ച ബാ​റ്റ​ര്‍, മി​ക​ച്ച ബൗ​ള​ര്‍, മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​ര്‍, മി​ക​ച്ച ഫീ​ല്‍​ഡ​ര്‍, എ​മ​ര്‍​ജിം​ഗ് പ്ലെ​യ​ര്‍ എ​ന്നി​വ​ര്‍​ക്കും 10,000 രൂ​പ വീ​തം കാ​ഷ് അ​വാ​ര്‍​ഡും ന​ല്‍​കും.