പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് നാളെ മുതൽ
1534649
Thursday, March 20, 2025 2:15 AM IST
പനത്തടി: താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കും. നാളെ രാവിലെ 10.15 ന് കലവറ നിറയ്ക്കൽ. 11 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം റവന്യൂ മന്ത്രി കെ.രാജന് ഉദ്ഘാടനം ചെയ്യും. വിരാജ്പേട്ട എംഎല്‍എ എ.എസ്. പൊന്നണ്ണ വിശിഷ്ടാതിഥിയാകും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഇ.ചന്ദ്രശേഖരന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് എന്നിവർ സംബന്ധിക്കും.
22 ന് രാത്രി ഒൻപത് മണിക്ക് കണ്ടനാര്‍ കേളന് തെയ്യത്തിന്റെ വെള്ളാട്ടവും ബപ്പിടല്‍ ചടങ്ങും നടക്കും. 23 ന് രാവിലെ എട്ടുമണിക്ക് കോരച്ചന്‍ തെയ്യത്തിന്റെയും 10.30 ന് കണ്ടനാര്‍ കേളന് തെയ്യത്തിന്റെയും പുറപ്പാട്. 11 മണി മുതല്‍ അന്നദാനം. മൂന്നു മണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെയും തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെയും പുറപ്പാട്.
രാത്രി 10 മണിക്ക് മറ പിളര്‍ക്കല്‍ ചടങ്ങ്. പത്രസമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി ചെയര്മാന് എൻ.ബാലചന്ദ്രന് നായര്‍, ജനറല്‍ കണ്‍വീനര്‍ കൂക്കള്‍ ബാലകൃഷ്ണന്, വൈസ് ചെയര്മാന് വി.വി. കുമാരന്, മനോജ് വളപ്പില്‍, എം.മധു, ഗീത വളപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.