കാർഷിക സെമിനാർ നടത്തി
1515263
Tuesday, February 18, 2025 2:16 AM IST
പിലിക്കോട്: കാലിക്കടവ് പഞ്ചായത്ത് മൈതാനിയിൽ നടക്കുന്ന നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രദർശന വിപണന മേളയുടെ ഭാഗമായി കാർഷിക സെമിനാർ നടത്തി. ക്ഷീര വികസനം, മൃഗസംരക്ഷണം എന്ന വിഷയത്തിൽ കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോ-ഓർഡിനേറ്ററും മുൻ ക്ഷീരവികസന ഓഫീസറുമായ എം.വി. ജയൻ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ടി. രദില അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ക്ഷീര വികസന ഓഫീസർ പി. രമ്യ ബ്ലോക്ക് തല പ്രവർത്തനങ്ങൾ വിശദീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ എം. സുമേഷ്, ബ്ലോക്ക് പഞ്ചായത്തംഗം
എം. കുഞ്ഞിരാമൻ, എൻ. രവീന്ദ്രൻ, എം. ഹരിദാസ്, കെ. സുമേശൻ എന്നിവർ പ്രസംഗിച്ചു.