വ്യാപാരി കുടുംബസംഗമം
1514955
Monday, February 17, 2025 2:03 AM IST
വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റ് കുടുംബസംഗമം ദർശന ഓഡിറ്റോറിയത്തിൽ ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷതവഹിച്ചു. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തി. ഫൊറോന വികാരി റവ.ഡോ. ജോൺസൺ അന്ത്യാകുളം അനുഗ്രഹപ്രഭാഷണം നടത്തി. കെവിവിഇഎസ് ജില്ലാ ജനറൽ സെക്രട്ടറി കെ.ജെ.സജി, വൈസ്പ്രസിഡന്റുമാരായ തോമസ് കാനാട്ട്, എ.എ. അസീസ്, വനിത വിംഗ് ജില്ലാ ജനറൽ സെക്രട്ടറി മായ രാമചന്ദ്രൻ, സംസ്ഥാന കൗൺസിലർമാരായ ജോയിച്ചൻ മച്ചിയാനിക്കൽ, വിജയൻ കോട്ടക്കൽ,
പി.എം.ബേബി, കേശവൻ നമ്പീശൻ, സാം സെബാസ്റ്റ്യൻ, കുസുമം ബിനോയ്, എം.ജെ.ലോറൻസ്, ഹരീഷ് പി.നായർ, ജിമ്മി എടപ്പാടിയിൽ, ഡാജി ഓടയ്ക്കൽ, റിങ്കു മാത്യു എന്നിവർ സംസാരിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറയ്ക്കൽ സ്വാഗതവും ട്രഷറർ പി.വി.ഷാജി നന്ദിയും പറഞ്ഞു.