വയോധിക കിണറ്റിൽ മരിച്ചനിലയിൽ
1514457
Saturday, February 15, 2025 10:14 PM IST
ബളാന്തോട്: മാനടുക്കം കാവടിയിൽ ചന്ദ്രകലാകുറുപ്പിന്റെ ഭാര്യ രത്നമ്മ (76)യെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മറവിരോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
രാത്രി ഉറക്കത്തിൽ എഴുന്നേറ്റ് നടന്നതാണെന്ന് സംശയിക്കുന്നു. രാജപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മക്കൾ: ചന്ദ്രിക, രാജു, ലക്ഷ്മണൻ, പരേതനായ വിക്രമൻ. മരുമക്കൾ: കുഞ്ഞമ്പു നായർ അടിയോടിയിൽ, കെ.എൻ. വിലാസിനി, മണിയമ്മ രാജു, എം.എൻ. സുനിതകുമാരി.