വരക്കാട് സെന്റ് ജോസഫ് പള്ളിയിൽ തിരുനാളിന് തുടക്കമായി
1514268
Saturday, February 15, 2025 1:51 AM IST
നർക്കിലക്കാട്: വരക്കാട് സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് വികാരി ഫാ. സണ്ണി അമ്പാട്ട് കൊടിയേറ്റി. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. ജേക്കബ് കുറ്റിക്കാട്ട് മുഖ്യകാർമികനായിരുന്നു.
തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.സേവ്യർ പുത്തൻപുരയ്ക്കൽ, ഫാ.ജോൺ എടാട്ട്, ഫാ.ജോൺസൺ പടിഞ്ഞാറയിൽ, ഫാ.ജോസഫ് കൊട്ടാരത്തിൽ, ഫാ.ജോസഫ് മടപ്പാൻകോട്ടുകുന്നേൽ, ഫാ.തോമസ് മേനപ്പാട്ടു പടിക്കൽ, ഫാ.ആൽബിൻ തെങ്ങുംപള്ളിൽ, റവ.ഡോ.മാണി മേൽവട്ടം എന്നിവർ കാർമ്മികരായിരിക്കും. സമാപന ദിവസമായ 23നു രാവിലെ 9.30ന് ആരംഭിക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ജയിംസ് ആനത്താരയ്ക്കൽ കാർമികനായിരിക്കും. തുടർന്ന് പ്രദക്ഷിണം, സ്നേഹവിരുന്ന്