റബര്‍ ടാപ്പിംഗ് പരിശീലനം നടത്തി
1515849
Thursday, February 20, 2025 1:45 AM IST
കാഞ്ഞിരടുക്കം: കാഞ്ഞിരടുക്കം റബര്‍ ഉത്പാദകസംഘത്തില്‍ റബര്‍ ബോര്‍ഡ് ടാപ്പിംഗ് പരിശീലനം നടത്തി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം റബര്‍ ബോര്‍ഡ് കാഞ്ഞങ്ങാട് റീജിയണല്‍ ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ.മോഹനന് നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് ജോണ്സണ് പാറപ്പുറത്ത് അധ്യക്ഷതവഹിച്ചു. എഡിഒ സുജ എസ്.നായര്‍, ആര്റ്റിഡി രാഗേഷ്, സംഘം വൈസ്പ്രസിഡന്റ് കെ.യു.മാത്യു, ഡയറക്ടര്‍ റ്റി.വി.രാജേഷ്, കെ.വി.ശശി, ശശിധരന് എന്നിവര്‍ സംസാരിച്ചു.