കല്ലഞ്ചിറ ഉറൂസ് വേദിയിൽ ക്ഷേത്രഭാരവാഹികളും പള്ളി വികാരിയുമെത്തി
1514540
Sunday, February 16, 2025 1:21 AM IST
ബളാൽ: മലയോരത്തെ വിവിധ ദേവാലയങ്ങളിലെ ഉത്സവങ്ങളും തിരുനാളുകളും മത സാഹോദര്യത്തിന്റെ കൂടി വിളംബരമായി മാറുന്ന പതിവിന് ഇത്തവണയും മാറ്റമുണ്ടായില്ല. ബളാൽ ക്ഷേത്രോത്സവത്തിനു പിന്നാലെ കല്ലഞ്ചിറ മഖാം ഉറൂസ് വേദിയാണ് മതസൗഹാർദ സംഗമത്തിന് വേദിയായത്.
ബളാൽ ഭഗവതി ക്ഷേത്ര കമ്മിറ്റി പ്രതിനിധികളായി ഹരിഷ് പി. നായർ, ദിവാകരൻ നായർ, ഗോപിനാഥൻ നായർ, മണികണ്ഠൻ, കൃഷ്ണൻ അത്തിക്കടവ്, ബളാൽ സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജയിംസ് മൂന്നാനപ്പള്ളി, കമ്മിറ്റി അംഗങ്ങളായ ഷാജി വടക്കൻ, റോയി കൊട്ടനാൾ, എബിൻ തേക്കുംകാട്ടിൽ, വെള്ളരിക്കുണ്ട് പ്രസ്ഫോറം പ്രസിഡന്റ് ഡാജി ഓടയ്ക്കൽ, ടി.പി. രാഘവൻ, വിജയൻ ഭീമനടി, ഹരികൃഷ്ണൻ, എം.സി. പെരുമ്പട്ട എന്നിവരാണ് ഉറൂസിൽ പങ്കുചേരാനെത്തിയത്. ഉറൂസ് കമ്മിറ്റി ഭാരവാഹികളായ ഷെരീഫ് ഹസ്നവി,എൽ.കെ. ബഷീർ, എ.സി.എ. ലത്തീഫ്, കെ.പി. റഷീദ്, ടി. അബ്ദുൽ ഖാദർ, വി.എം. ബഷീർ, സി.എം. ബഷീർ, ഖാലിദ്, ഹൈദർ കുഴിങ്ങാട്, മഹ്മൂദ് ഉടുമ്പുന്തല, മൊയ്തു എന്നിവർ ചേർന്ന് ഇവരെ വരവേറ്റു.