ശ്രേയസ് കാരുണ്യഭവനത്തിന്റെ താക്കോല്‍ദാനം നാളെ
1514959
Monday, February 17, 2025 2:03 AM IST
കമ്പല്ലൂര്‍: ബത്തേരി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ശ്രേയസിന്റെ ചെറുപുഴ യൂണിറ്റ് കൊല്ലാടയിലെ ഭവനരഹിത കുടുംബത്തിന് നിർമിച്ചു നല്കിയ ശ്രേയസ് കാരുണ്യ ഭവനത്തിന്റെ താക്കോൽദാനം നാളെ രാവിലെ 10 ന് ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി നിർവഹിക്കും.
രൂപത ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ ആമുഖ സന്ദേശം നല്‍കും. യൂണിറ്റ് ഡയരക്ടർ റവ.ഡോ. വർഗീസ് താന്നിക്കാക്കുഴി അധ്യക്ഷത വഹിക്കും. സോണൽ ഡയറക്ടർ ഫാ. ജോൺ കയത്തുങ്കൽ, മേഖല ഡയറക്ടർ റവ.ഡോ. സാമുവൽ പുതുപ്പാടി, ഫാദർ മാത്യു പ്രവർത്തുംമലയിൽ എന്നിവരും ജനപ്രതിനിധികളും വിവിധ സംഘടന പ്രതിനിധികളും സംബന്ധിക്കും.
പത്രസമ്മേളനത്തിൽ യൂണിറ്റ് ഡയറക്ടർ റവ.ഡോ. വർഗീസ് താന്നിക്കാക്കുഴി, കോ-ഓര്‍ഡിനേറ്റർ ഷാജി മാത്യു, കമ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ വിലാസിനി ചന്ദ്രൻ എന്നിവർ പങ്കെടുത്തു.