കൃത്രിമ ജലപാതയ്ക്കെതിരെ ജനകീയ മുന്നണി യോഗം ചേർന്നു
1515261
Tuesday, February 18, 2025 2:16 AM IST
കാഞ്ഞങ്ങാട്: നീലേശ്വരം-ചിത്താരി കൃത്രിമ ജലപാതയ്ക്കെതിരെ ശക്തമായ നിയമ പോരാട്ടവും ജനകീയ സമരവും സംഘടിപ്പിക്കാൻ ജലപാത വിരുദ്ധ ജനകീയ മുന്നണി തീരുമാനിച്ചു. കാഞ്ഞങ്ങാട് ബി.സി. കുഞ്ഞമ്പു സ്കൂളിൽ ചേർന്ന യോഗം കണ്ണൂർ മേഖല ജലപാത സമരസമിതി ചെയർമാൻ ഇ. മനീഷ് ഉദ്ഘാടനം ചെയ്തു.
കാനായി കുഞ്ഞിരാമൻ മുഖ്യാതിഥിയായി. കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി കണ്ണൂർ ജില്ലാ കൺവീനർ അഡ്വ.വിവേക് വേണുഗോപാൽ വിഷയാവതരണം നടത്തി. ജനകീയ മുന്നണി ചെയർമാൻ ടി.കെ.പത്മനാഭൻ നായർ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർമാരായ എൻ. അശോക് കുമാർ, മുഹമ്മദ് കുഞ്ഞി, അജാനൂർ പഞ്ചായത്തംഗം ഷീബ ഉമ്മർ, പി.വി. പവിത്രൻ, ടി.വി. ദാമോദരൻ, നാരായണൻ, കെ. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മാർച്ച് രണ്ടിന് പദ്ധതി പ്രദേശത്ത് കാൽനട പ്രചാരണ ജാഥ നടത്താനും ജലപാത കമ്പനിയുടെ നടപടിക്കെതിരെ നിയമപോരാട്ടം കടുപ്പിക്കാനും യോഗം തീരുമാനിച്ചു.