റെയില്‍വേ ട്രാക്കിനു സമീപം മൃതദേഹം കണ്ടെത്തി
1515819
Thursday, February 20, 2025 12:47 AM IST
കാസര്‍ഗോഡ്: റെയില്‍വേ ട്രാക്കിന് സമീപം രണ്ടുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. തമിഴ്നാട് രാമനാഥപുരം സ്വദേശി പളനി മുരുകന്(27) ആണ് മരിച്ചത്. മൃതദേഹത്തിലെ വസ്ത്രങ്ങളില്‍ നിന്നു ലഭിച്ച തിരിച്ചറിയല്‍ കാര്‍ഡില്‍ നിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ട്രെയിനില്‍ നിന്നു വീണതാണോ ട്രെയിന്‍ തട്ടി മരിച്ചതാണോ എന്ന് വ്യക്തമായിട്ടില്ല. ഇന്നലെ വൈകുന്നേരം ആറോടെ നാട്ടുകാരാണ് ഉപ്പള സ്കൂളിന് മുന്‍വശത്തുള്ള റെയില്‍വേ പാളത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്.