സാഹിത്യോത്സവത്തിന് കാസര്‍ഗോഡ് ഒരുങ്ങുന്നു
1514954
Monday, February 17, 2025 2:03 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനു (കെ-ലിറ്റ്) നഗരം ഒരുങ്ങുന്നു. ഏപ്രില്‍ അവസാന വാരത്തില്‍ പുലിക്കുന്നിലാണ് കെ-ലിറ്റ് അരങ്ങേറുക. സാഹിത്യചര്‍ച്ചകള്‍ക്ക് പുറമെ സിനിമ, നാടകം, ഭക്ഷണം, ആരോഗ്യം, ഡിജിറ്റല്‍ മേഖല, ഓട്ടോമൊബൈല്‍ തുടങ്ങിയ വിവിധയിനങ്ങളില്‍ സംവാദങ്ങളുണ്ടാവും.
സിറ്റി ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്മാന് അബ്ബാസ് ബീഗം ലോഗോ പ്രകാശനം നിര്‍വഹിച്ചു. റഹ്മാന് തായലങ്ങാടി അധ്യക്ഷതവഹിച്ചു. ഹരീഷ് പന്തക്കല്‍, മധൂര്‍ ഷെരീഫ്, സന്തോഷ് സക്കറിയ, കെ.എം.ഹനീഫ്, വിമല ശ്രീധരന്, കെ.ബാലകൃഷ്ണന്, ടി.എ.ഷാഫി, കാസര്‍ഗോഡ് ചിന്ന, എ.എസ്.മുഹമ്മദ്കുഞ്ഞി, അബു താഹ, മുജീബ് അഹ്മദ്, പി.ദാമോദരന്‍, എ.കെ.ശ്യാംപ്രസാദ്, അഷ്റഫലി ചേരങ്കൈ, കെ.എം.അബ്ബാസ്, ടി.വി.ഗംഗാധരന്, സുബിന് ജോസ്, പി.ഇ.എ.റഹ്മാന് പാണത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.