പ്രതിഷേധ കൂട്ടായ്മ നടത്തി
1514542
Sunday, February 16, 2025 1:21 AM IST
ഉദയപുരം: ഉദയപുരം വനിതാ സര്‍വീസ് സഹകരണസംഘത്തില്‍ നടന്ന സാമ്പത്തിക ക്രമക്കേടില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കോടോം-ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു.
വി.ബാലകൃഷ്ണന് അധ്യക്ഷതവഹിച്ചു. മധുസൂദനന് ബാലൂര്‍, സോമി മാത്യു, പി.ഷീജ, ആന്‍സി ജോസഫ്, ജിനി ബിനോയി, രാജന് അരീക്കര, കൃഷ്ണന് വള്ളിവളപ്പ്, രവി നമ്പ്യാര്‍, ഗോപാലന് ഒടയംചാല്‍, വിനോദ് നായ്ക്കയം, സജി പ്ലാച്ചേരിപ്പുറത്ത്, ചന്ദ്രന് അടുക്കം, ബാലന് കോടോത്ത്, കെ. സി.ജിജോമോന്, ജെയിന് ചുള്ളിക്കര, ഷിന്റോ ചുള്ളിക്കര, രാജേഷ് പാണാംകോട്, ജിബിന്‍ ജയിംസ്, സുനു രാജേഷ് എന്നിവര്‍ സംസാരിച്ചു.