ശരത് ലാൽ -കൃപേഷ് -ഷുഹൈബ് അനുസ്മരണം സംഘടിപ്പിച്ചു
1515259
Tuesday, February 18, 2025 2:16 AM IST
വെള്ളരിക്കുണ്ട്: ശരത് ലാൽ -കൃപേഷ് -ഷുഹൈബ് രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഖത്തറിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇൻകാസ് സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ് ഉദ്ഘാടനം ചെയ്തു.
ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഇൻകാസ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് സുനിൽ ജേക്കബ് അധ്യക്ഷത വഹിച്ചു. എ.പി. മണികണ്ഠൻ, വി.എസ്. അബ്ദുറഹിമാൻ, ബഷീർ തുവാരിക്കൽ, ഈപ്പൻ തോമസ്, എബ്രഹാം കെ. ജോസഫ്, ഷിബു സുകുമാരൻ, ഷഫാഫ് ഹാപ്പ, ലത്തീഫ് കാസർഗോഡ്,ജയൻ കാഞ്ഞങ്ങാട്, ദീപക് ചുള്ളിപ്പറമ്പിൽ, വികാസ് പി. നമ്പ്യാർ, ടി.എം. അബ്ദുൽ ലത്തീഫ്, കെ.ബി. ഷിഹാബ്, ജിഷ ജോർജ്, റഫീഖ് ചെറുവത്തൂർ, മുഷാഫിക്, സണ്ണി പനത്തടി എന്നിവർ പ്രസംഗിച്ചു. ശരത് ലാലിന്റെ സഹോദരി അമൃത, കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ പെരിയ എന്നിവർ വീഡിയോ സന്ദേശം നല്കി.