ഔഷധസസ്യ ജൈവവൈവിധ്യ ക്യാമ്പ്
1514961
Monday, February 17, 2025 2:03 AM IST
കൊന്നക്കാട്: നിത്യാനന്ദ ആയുർവേദ സംരക്ഷണസമിതിയുടെ നേതൃത്വത്തിലുള്ള ദ്വിദിന ഔഷധസസ്യ ജൈവവൈവിധ്യ പരിസ്ഥിതി സംരക്ഷണ ക്യാമ്പിന് കോട്ടഞ്ചേരി വനവിദ്യാലയത്തിൽ തുടക്കമായി. ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ആയുർവേദ പാരമ്പര്യ വൈദ്യഫെഡറേഷൻ സംസ്ഥാന ട്രഷറർ എസ്.സജു വൈദ്യർ, സണ്ണി പൈകട, കെ.മുഹമ്മദലി വൈദ്യർ, വത്സൻ വൈദ്യർ ചിറ്റാരിക്കാൽ, കെ.വിനോദ്, സ്കറിയ കോളിച്ചാൽ, ചന്ദ്രമതി,ടി.പി. പത്മനാഭൻ, വി.സി.ബാലകൃഷ്ണൻ, ഡോ. ഇ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.