നീലേശ്വരം ബ്ലോക്ക് ഫെസ്റ്റിന് തുടക്കമായി
1514267
Saturday, February 15, 2025 1:51 AM IST
പിലിക്കോട്: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ബ്ലോക്ക് ഫെസ്റ്റ് കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ സിനിമാതാരം ജയസൂര്യ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ അധ്യക്ഷത വഹിച്ചു. സിനിമാ നടന്മാരായ ശ്രീപദ്യാന്, പി.പി.കുഞ്ഞികൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ.ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്റുുമാരായ പി.പി.പ്രസന്നകുമാരി, വി.വി.സജീവന്, വി.കെ.ബാവ, സി.വി.പ്രമീള, എ.അജിത്കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.വി.സുജാത, പഞ്ചായത്തംഗം പി.രേഷ്ണ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി ടി.രാഗേഷ്, ഇ.കുഞ്ഞിരാമന്, എം.പി.മനോഹരന്, എം.ഗംഗാധരന്, വി.വി.കൃഷ്ണന്, ചാക്ക െന്നിപ്ലാക്കല്, കരീം ചന്തേര, ടി.വി.വിജയന്, എ.ജി.ബഷീര്‍, ഇ.വി. ദാമോദരന്‍, വര്‍ക്കിംഗ് ചെയര്മാന് കെ.അനില്‍കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എം.സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.