കെപിഎസ്ടിഎ തിരുത്തല്‍ ശക്തിയാകണം: ഉണ്ണിത്താന്
1515255
Tuesday, February 18, 2025 2:16 AM IST
കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്കുന്ന തിരുത്തല്‍ ശക്തിയായി മാറാന്‍ കെപിഎസ്ടിഎ മുന്നിട്ടിറങ്ങണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. കാസര്‍ഗോഡ് റവന്യു ജില്ലാഭാരവാഹികളുടെ സ്ഥാനാരോഹചടങ്ങ് ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണബാങ്ക് ഹാളില്‍ ഉദ്ഘാടനം ചെയ്തു.
കെ.വി.വാസുദേവന്‍ നമ്പൂതിരി അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി എം.സി.പ്രഭാകരന്, സംസ്ഥാന വൈസ്പ്രസിഡന്റ് ജി.കെ.ഗിരീഷ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ശശിധരന്, പ്രശാന്ത് കാനത്തൂര്‍, അലോഷ്യസ് ജോര്‍ജ്, ജോമി ടി.ജോസ്, സംസ്ഥാന സമിതി അംഗങ്ങളായ അശോകന് കോടോത്ത്, എം.കെ.പ്രിയ, സ്വപ്ന ജോര്‍ജ് സംസ്ഥാന കൗണ്‍സിലര്‍ പി. ജലജാക്ഷി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.ടി.ബെന്നി സ്വാഗതവും ട്രഷറര്‍ പി.ശ്രീജ നന്ദിയും പറഞ്ഞു.