വരും കാലങ്ങളിൽ സ്കൂളുകളിൽ എസിയും ലിഫ്റ്റും: മന്ത്രി വി. ശിവൻകുട്ടി
1514533
Sunday, February 16, 2025 1:21 AM IST
പടന്ന: വരുംകാലങ്ങളിൽ സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് ലിഫ്റ്റും എസിയുമടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പടന്ന ഗവ. യുപി സ്കൂളിനായി നിർമിച്ച ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വി. ചന്ദ്രൻ, മാധവൻ മണിയറ, എം. മനു, എം. സുമേഷ്, ടി. രദില, പി. ബുഷ്റ, ടി.കെ.എം. മുഹമ്മദ് റഫീഖ്, പി.വി. അനിൽകുമാർ, ടി.കെ.പി. ഷാഹിദ, പി.പി. കുഞ്ഞികൃഷ്ണൻ, യു.കെ. മുഷ്താഖ്, ടി.വി. മധുസൂദനൻ, കെ. അരവിന്ദ, രമേശൻ പുന്നത്തിരിയൻ, പി.കെ. ഫൈസൽ, ടി.പി. കുഞ്ഞബ്ദുള്ള, ടി.കെ.സി. മുഹമ്മദലി, ലുക്മാൻ അഴീക്കോടൻ, വി.കെ. ഹനീഫ ഹാജി, ഇ.പി. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
തൃക്കരിപ്പൂർ: അക്കാദമിക് നിലവാരത്തോടൊപ്പം പാഠ്യേതര മേഖലയിൽ വിദ്യാർഥികളുടെ സമഗ്രമായ സർഗശേഷി ഉയർത്തുന്നതിനും പ്രാധാന്യം നൽകുന്നതാണ് സംസ്ഥാനത്തെ വിദ്യാഭ്യാസ സമ്പ്രദായമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഭിന്നശേഷിക്കാരുടെയും വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ സംസ്ഥാനം ഗണ്യമായ പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കൂലേരി ഗവ. എൽപി സ്കൂളിന് ഒരു കോടി രൂപ ചെലവിൽ നിർമിച്ച ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപിമുഖ്യാതിഥിയായി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ബാവ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം. മനു, ഷംസുദീൻ ആയിറ്റി, സി. ചന്ദ്രമതി, ഇ. ശശിധരൻ, ടി.വി. മധുസൂദനൻ, കെ. അരവിന്ദ, രമേശൻ പുന്നത്തരിയൻ, പി. രാജശ്രീ, എം. രജീഷ് ബാബു, ടി.പി. ഉഷ, വി.വി. അബ്ദുള്ള, എം.പി. ബിജീഷ്, ടി.വി. ഷിബിൻ, ഇ. ബാലകൃഷ്ണൻ, സി.എച്ച്. അബ്ദുൾ റഹീം, ടി. രാജൻ, ഇ.കെ. ബൈജ എന്നിവർ പ്രസംഗിച്ചു.
ഗവ.ഐടിഐ
കെട്ടിടത്തിന് തറക്കല്ലിട്ടു
പിലിക്കോട്: പിലിക്കോട് ഗവ. ഐടിഐക്ക് സ്വന്തമായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. രാഷ്ട്രം കെട്ടിപ്പടുക്കുന്നതിൽ സാങ്കേതിക വിദ്യാഭ്യാസമേഖല പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും വ്യവസായങ്ങളുടെ നട്ടെല്ലായ വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കുന്നതിൽ ഐടിഐ പോലുള്ള സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം. മനു, എ. കൃഷ്ണൻ, എം.വി. സുജാത, വി.വി. സുലോചന, കെ. ഭജിത്ത്, ടി.വി. ഗോവിന്ദൻ, രവീന്ദ്രൻ മാണിയാട്ട്, എം.പി. മോഹനൻ, എം. ഭാസ്കരൻ, വി.വി. കൃഷ്ണൻ, കരീം ചന്തേര, പി.വി. ഗോവിന്ദൻ, റസാഖ് പുഴക്കര, സി. ഭരതൻ, സി.കെ. ഹരീഷ്കുമാർ, കെ. ജയപ്രകാശൻ എന്നിവർ പ്രസംഗിച്ചു.