നഴ്സ് കുളിമുറിയിൽ മരിച്ചനിലയിൽ
1514459
Saturday, February 15, 2025 10:15 PM IST
പിലിക്കോട്: ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ നഴ്സിനെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
നീലേശ്വരം ഗവ. താലൂക്ക് ആശുപത്രിയിലെ നഴ്സ് കൊടക്കാട് സ്വദേശിനി വിന്യ ബാലനാ (30)ണ് മരിച്ചത്. കൊടക്കാട്ടെ ടി.വി. ബാലന്റെയും പി. ലീലയുടെയും മകളാണ്.
കാഞ്ഞങ്ങാട് എസ്ബിഐയിലെ ജീവനക്കാരൻ ചെറുവത്തൂർ സ്വദേശി സനലാണ് ഭാർത്താവ്. മക്കൾ: ശിവാംശ്, സ്വരാർഥ്. സഹോദരൻ: വിഥുൻ (ആക്സിസ് ബാങ്ക്, കണ്ണൂർ). ചീമേനി പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനുശേഷം മൃതദേഹം പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.