സ്വിമ്മിംഗ് ഇൻസ്ട്രക്ടർ കം ലൈഫ് ഗാർഡ് കോഴ്സ് തുടങ്ങി
1514541
Sunday, February 16, 2025 1:21 AM IST
പാലാവയൽ: സ്പോർട്സ് ക്ലബ്ബിന്റെയും ഭാരതീയ ലൈഫ് സേവിംഗ് സൊസൈറ്റി കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ പാലാവയൽ സെന്റ് ജോൺസ് നീന്തൽക്കുളത്തിൽ സ്വിമ്മിംഗ് ഇൻസ്ട്രക്ടർ കം ലൈഫ് ഗാർഡ്, ഫസ്റ്റ് എയ്ഡ്, സിപിആർ ആന്റ് ഡിസാസ്റ്റർ മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിച്ചു. സെന്റ് ജോൺസ് പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ബിജു മാപ്പിളപറമ്പിൽ അധ്യക്ഷത വഹിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പ്രശാന്ത് സെബാസ്റ്റ്യൻ, ക്ലബ് സെക്രട്ടറി പി.കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.