യൂത്ത് കോണ്‍ഗ്രസ് സ്മൃതിജ്യോതി പ്രയാണം നടത്തി
1514960
Monday, February 17, 2025 2:03 AM IST
പെരിയ: രക്തസാക്ഷികളുടെ ഓര്‍മകള്‍ ജില്ലയിലെ കേണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തുപകരുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. പ്രതികള്‍ക്ക് നിയമസഹായവും അവരുടെ കുടുംബത്തിന് ചെല്ലും ചെലവും കൊടുക്കുന്ന സിപിഎം ഇപ്പോഴും പറയുന്നത് പാര്‍ട്ടിക്ക് പങ്കില്ലെന്നാണ്.
ഉന്നതരായ നാലു നേതാക്കള്‍ക്ക് ശിക്ഷ ലഭിച്ചതിലൂടെ ഈ കൊലപാതകത്തില്‍ സിപിഎമ്മിന് എത്രത്തോളം പങ്കുണ്ടെന്ന് പൊതു സമൂഹത്തിന് ബോധ്യം വന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്മൃതിജ്യോതി പ്രയാണം ചാലിങ്കല്‍ ദേവദാസിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന് അധ്യക്ഷതവഹിച്ചു. ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, കെപിസിസി സെക്രട്ടറി കെ. നീലകണ്ഠന്, കെപിസിസി അംഗം ഹക്കീം കുന്നില്‍, യുഡിഎഫ് കണ്‍വിനര്‍ എ.ഗോവിന്ദന് നായര്‍, ബി.പി. പ്രദീപ്കുമാര്‍, സാജിദ് മൗവല്‍, എം.സി.പ്രഭാകരന്, ഗീത കൃഷ്ണന്, ധന്യ സുരേഷ്, പ്രവാസ് ഉണ്ണിയാടന്, സി.കെ.അരവിന്ദാക്ഷന്, മിനി ചന്ദ്രന്, സി.എം.ഉനൈസ്, ജവാദ് പുത്തൂര്‍, എം.കെ.ബാബുരാജ്, മനാഫ് നുള്ളിപ്പാടി, ഷോണി കെ.തോമസ്, രാജേഷ് തമ്പാന്, വിനോദ് കപ്പിത്താന് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ദീപശിഖ വഹിച്ചുകൊണ്ടുള്ള വാഹന ജാഥ കല്ല്യോട്ട് ശരത് ലാല്‍ കൃപേഷ് സ്മൃതി മണ്ഡപത്തില്‍ സമാപിച്ചു. ദീപശിഖ ശരത് ലാലിന്റെ പിതാവ് പി.കെ.സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനും ചേര്‍ന്ന് ഏറ്റുവാങ്ങി.